മേപ്പയ്യൂർ മുസ്‌ലിം ലീഗ്‌ സമ്മേളനവും എ.വി അനുസ്മരണവും ജനുവരി 1 ന്

  മേപ്പയ്യൂർ: മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി ഉപനേതാവും, എം.എൽ.എയും, മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും, കേരളത്തിൻ്റെ രാഷ്ട്രീയ മത, സാമൂഹ്യ വിദ്യാഭ്യാസ, സാംസ്കാരിക ചരിത്രത്തിൽ തൻ്റെ തായ ഇടം തീർത്ത പരേതനായ എ.വി.അബ്ദുറഹിമാൻ ഹാജി അനുസ്മരണവും മുസ് ലിം ലീഗ് സമ്മേളനവും ജനുവരി 1 ന് മേപ്പയ്യൂർ ടൗണിൽ വെച്ച് നടത്തുവാൻ മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. വൈകീട്ട് 4 മണിക്ക് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അനുസ്മരണ […]

Kozhikode

Dec 27, 2024, 5:49 pm GMT+0000
സിപിഎം ജില്ലാ സമ്മേളനം; പതിയാരക്കരയിൽ ‘ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും’ സെമിനാർ

പതിയാരക്കര: ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതിയാരക്കര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ‘ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എം മധുസൂദനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ഭാസ്കരൻ, എം ഗീരിഷ്, കെ ബിനൂബ്, രാജിവ് മല്ലിശ്ശേരി, ടി സി രമേശൻ എന്നിവർ സംസാരിച്ചു. സി വിദോഷ് സ്വാഗതം പറഞ്ഞു. പഴയകാലസമര പ്രവർത്തകരുടെ സംഗമം […]

Kozhikode

Dec 27, 2024, 5:42 pm GMT+0000
പയ്യോളി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു

പയ്യോളി : പയ്യോളി പോവുതുക്കണ്ടി സ്വദേശി രാജീവനാണ്(48 ) ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരണപ്പെട്ടത്. അച്ഛൻ:പരേതനായ പോവത് കണ്ടി നാരായണൻ. അമ്മ: കല്യാണി. ഭാര്യ: ഷജിന. മക്കൾ: പവിത്ര, വൈഗ സഹോദരങ്ങൾ: പരേതനായ പവിത്രൻ, രമേശൻ, അനിത. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ

Kozhikode

Dec 27, 2024, 5:34 pm GMT+0000
പെരിയ ഇരട്ടക്കൊലപാതകം; സിബിഐ കോടതി വിധി നാളെ

കാസർകോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ നാളെ സിബിഐ കോടതി വിധി പറയാനിരിക്കെ കല്യോട്ട് റൂട്ട് മാർച്ച് നടത്തി പൊലീസ്. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി  സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി നാളെ വിധി പറയുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേർത്തു. […]

Kozhikode

Dec 27, 2024, 5:00 pm GMT+0000
വിമാനാപകടം ബാഹ്യവും സാങ്കേതികവുമായ ഇടപെടലുകള്‍; വിശദീകരണവുമായി അസർബൈജാൻ എയർലൈൻസ്

അക്തൗ: അസർബൈജാൻ വിമാനം കസഖ്സ്ഥാനിലെ അക്തൗവിൽ തകർന്നുവീണ സംഭവത്തിൽ വിശദീകരണവുമായി എയർലൈൻസ്. ബാഹ്യവും സാങ്കേതികവുമായ ഇടപെടലുകളാണ് വിമാനാപകടത്തിന് കാരണമായതെന്ന് അസർബൈജാൻ എയർലൈൻസ് അറിയിച്ചു. ക്രിസ്മസ് ദിനത്തിൽ വിമാനം തകർന്നുവീണ് 38 പേരാണ് മരിച്ചത്. ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കുള്ള യാത്രാമധ്യേയാണ് അസർബൈജാൻ വിമാനം നിയന്ത്രണം നഷ്ടപ്പെട്ടു തകർന്നു വീണത്. പിന്നാലെ ഡിസംബർ 28 മുതൽ ബാക്കുവിൽ നിന്ന് റഷ്യയിലേക്കുള്ള 8 വിമാന സർവീസ് നിർത്തിവച്ചതായി അസർബൈജാൻ എയർലൈൻസ് എക്സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു. ‘‘ അസർബൈജാൻ എയർലൈൻസിന്റെ […]

Kozhikode

Dec 27, 2024, 3:44 pm GMT+0000
കല്ലാര്‍കുട്ടി അണക്കെട്ടില സ്ലൂയീസ് വാൽവ് തുറന്നു; നാലു പവർ ഹൗസുകളുടെ പ്രവർത്തനം നിർത്തി

അടിമാലി: കല്ലാർകുട്ടി അണക്കെട്ടിലെ അറ്റകുറ്റപ്പണിക്കായി സ്ലൂയിസ് വാൽവ് തുറന്നു. വെളളിയാഴ്ച രാവിലെ11 നാണ് തുറന്നത്. ഇതോടെ അണക്കെട്ടിലെ വെള്ളം പൂർണ്ണമായി വറ്റി. നേര്യമംഗലം, പന്നിയാർ, ചെങ്കുളം, ലോവർ പെരിയാർ വൈദ്യുതി നിലയങ്ങളുടെ ഉല്പാദനം നിർത്തി വെച്ചു. തകരാറിലായ സ്ലൂയിസ് വാൽവ് തുറന്ന് ശരിയാക്കുകയാണ് ലക്ഷ്യം. ഇതിന് മുൻപ് 2009ലാണ് സ്ലൂയിസ് വാൽവ് പൂർണ്ണമായി തുറന്നത്. തകരാറിലായ റാക് ട്രാഷ് മാറ്റി സ്ഥാപിക്കാനാണിത്. വെള്ളിയാഴ്ച മുതൽ 11 ദിവസത്തേക്കാണ് ഡാം തുറന്നിടുക. പന്നിയാർ, ചെങ്കുളം നിലയങ്ങളിൽ ഉല്പാദനത്തിന് ശേഷമുള്ള […]

Kozhikode

Dec 27, 2024, 3:29 pm GMT+0000
പഞ്ചാബിൽ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ട് മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

ജലന്ധർ: പഞ്ചാബിലെ ബട്ടിൻഡ ജില്ലയിൽ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. കോട് ഷമീർ റോഡിൽ തൽവണ്ടി സാബോയിൽ നിന്ന് വരികയായിരുന്ന ബസ് പാലം കടക്കുന്നതിനിടെ കനാലിലേക്ക് മറിഞ്ഞാണ് അപകടം. അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്ന് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. 18 ഓളം പേർ ഷഹീദ് ഭായ് മണി സിംഗ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. […]

Kozhikode

Dec 27, 2024, 3:02 pm GMT+0000
ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് വീണ്ടും വന്‍ തകര്‍ച്ച

കൊച്ചി: അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 26 പൈസയാണ് വെള്ളിയാഴ്ച രൂപയ്ക്ക് നഷ്ടമായത്. ഇന്റർബാങ്ക് ഫോറെക്‌സ് വിപണിയിൽ മുൻ ദിവസത്തെ അവസാന നിരക്കായ 85.26 ൽ നിന്നും അഞ്ച് പൈസ നഷ്ടത്തിൽ 85.31 ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട്  നഷ്ടം 56 പൈസയായി വർധിച്ച് മൂല്യം 85.82 ലേക്ക് കൂപ്പുകുത്തി. വ്യാപാരത്തിനിടയിലെ  ഏറ്റവും വലിയ തകർച്ചയാണിത്. ഒടുവിൽ 26 പൈസ നഷ്ടത്തിൽ  85.52 […]

Kozhikode

Dec 27, 2024, 2:45 pm GMT+0000
മുനമ്പത്തെ തർക്കഭൂമി രാജാവ് പാട്ടം നൽകിയതെങ്കിൽ വഖഫ് ആധാരം നിലനിൽക്കില്ലെന്ന് ട്രൈബ്യൂണൽ; കേസിൽ നിർണായകം

കോഴിക്കോട്: മുനമ്പത്തെ തർക്ക ഭൂമിയുടെ യഥാർത്ഥ ഉടമകളെ കണ്ടെത്തണമെന്ന് വഖഫ് ട്രൈബ്യൂണൽ. തിരുവിതാംകൂർ രാജാവ്, സേഠ് കുടുംബത്തിന് പാട്ടമായാണോ ഭൂമി നൽകിയതെന്ന് ചോദിച്ച ട്രൈബ്യൂണൽ പാട്ട കരാറാണെങ്കിൽ വഖഫ് ആധാരം നിലനിൽക്കില്ലെന്നും നിരീക്ഷിച്ചു. വടക്കൻ പറവൂർ സബ് കോടതി മുതൽ ഹൈക്കോടതിയിൽ വരെ പതിറ്റാണ്ടുകളായി തുടരുന്ന ഭൂ പ്രശ്നത്തിലാണ് ട്രൈബ്യൂണലിൻ്റെ സുപ്രധാന നിരീക്ഷണം. നൂറ്റാണ്ടിലധികം പഴക്കമുള്ള രേഖകൾ പരിശോധിക്കണമെന്ന് ആദ്യമായാണ് നിയമസംവിധാനം ആവശ്യപ്പെടുന്നത്. ഭൂമി വഖഫ് നൽകിയ 1952 മുതലുള്ള ഭൂരേഖകളാണ് കോടതികൾ ഇതുവരെ പരിഗണിച്ചത്. 1902ൽ […]

Kozhikode

Dec 27, 2024, 2:37 pm GMT+0000
തിരുവനന്തപുരത്ത് ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു

തിരുവനന്തപുരം: ബൈപ്പാസ് റോഡിൽ ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു. തീയും പുകയും ഉയരുന്നത് കണ്ട് കാർ യാത്രികർ വാഹനം നിർത്തി പുറത്ത് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. തിരുവനന്തപുരം വെള്ളായണി ക്രൈസ്റ്റി വിഹാറിൽ മാർട്ടിൻ, രാജേശ്വരി എന്നിവർ ചാക്കയിൽ നിന്ന് കോവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. വ്യാഴാഴ്ച രാത്രി കുമരിച്ചന്ത സിഗ്നലിനടുത്ത് പുതുക്കാട് റോഡിലാണ് സംഭവം. തീപിടിത്തത്തിൽ വാഗണർ കാറിൻ്റെ മുൻഭാഗം കത്തി നശിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ സമീപത്തെ പെട്രോൾ പമ്പിൽ […]

Kozhikode

Dec 27, 2024, 2:31 pm GMT+0000