കൊയിലാണ്ടി: . 2024 ലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരം കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.കെ. പ്രമോദ് ലഭിച്ചു. കേരള അഗ്നിരക്ഷാസേന വകുപ്പിൽ നിന്നും ഒരാൾക്ക് വിശിഷ്ട സേവാമെഡൽ, നാലുപേർക്ക് സ്തുത്യർഹ സേവാമെഡൽ എന്നിങനെ ലഭിച്ചു. കോഴിക്കോട്, മീഞ്ചന്ത, നാദാപുരം, നരിക്കുനി, കുന്നംകുളം കൊയിലാണ്ടി എന്നീ സ്റ്റേഷനുകൾ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ 28 വർഷമായി സർവീസ് തുടരുന്നു. കാക്കൂർ സ്വദേശിയായ ഇദേദ്ഹം നിരവധി അഗ്നി, ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. 2018, 2019 വർഷങ്ങളിലെ പ്രളയം,വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തം,കട്ടിപ്പാറ ദുരന്തം, മിഠായിത്തെരുവിലെ തീ പിടുത്തം എന്നിവയിൽ നേതൃത്വപരമായ പങ്കുവഹിച്ചു. 2014 ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ ലഭിച്ചിട്ടുണ്ട്. 500ൽ പരം അഗ്നിരക്ഷാ ബോധവൽക്കരണ ക്ലാസ് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ആയി നൽകി. കാക്കൂരിലെ ഉണ്ണി നമ്പ്യാരുടെയും ലീലാമ്മയുടെ മകനാണ്. താമരശ്ശേരി ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായ ബിന്ദു ഭാര്യയും,ആദിൽ,മിത്ര എന്നിവർ മക്കളുമാണ്.