മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പ്രചാരണം നടത്തിയവർക്കെതിരെ കേസ്‌

news image
May 28, 2023, 3:02 am GMT+0000 payyolionline.in

തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ മാറ്റം വരുത്തി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സൈബർ പൊലീസ്‌ കേസെടുത്തു. മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി പി കെ ശബരീഷ്‌കുമാറിന്റെ പരാതിയിലാണ്‌ കേസെടുത്തത്‌. ഐടി, ഐപിസി, പൊലീസ്  നിയമങ്ങളിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്‌.

‘കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാശംസകൾ’ എന്ന വാചകത്തോടെ പിണറായി വിജയന്റെ ചിത്രത്തിനൊപ്പം മന്ത്രി ആശംസ നേർന്നിരുന്നു. ചിത്രത്തിനൊപ്പമുള്ള വാചകങ്ങളിൽ മാറ്റം വരുത്തി പ്രചരിപ്പിച്ചതിനെതിരെയാണ്‌ മന്ത്രിയുടെ ഓഫീസ്‌ പരാതി നൽകിയത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe