കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വർണ്ണമാലയാണ് മോഷ്ടാവ് അടിച്ചുമാറ്റിയത് പാലക്കുളംപൊക്കി നാരി ഷാഹിനയുടെ കഴുത്തിൽ നിന്നാണ് മൂന്ന് പവനോളം വരുന്ന സ്വർണ്ണാഭരണം മോഷ്ടിച്ചത്.വീടിൻ്റെ പിറകിലെ വാതിൽ അടിച്ചു തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
കൊയിലാണ്ടി പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഡോഗ് സ്ക്വാഡ് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്, കഴിഞ്ഞ മാസം പാലക്കുളത്തും വീട്ടമ്മയുടെ സ്വർണ്ണാഭരണം മോഷ്ടിച്ചിരുന്നു. ഞായറാഴ്ച രാവിലെ 7 മണിയോടെ കൊരയങ്ങാട് തെരുവിലെകൊമ്പൻ കണ്ടിചിരുതേയിയുടെ കഴുത്തിൽ നിന്നും ഒന്നര പവൻ സ്വർണ്ണാഭരണം ഇവരുടെ വായ പൊത്തി പിടിച്ച് മാല കൊണ്ട് പോയിരുന്നു. മോഷണം തടയുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി പോലീസ് ജനകീയ യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. ഇന്നലെയാണ് ഇതു മായി ബന്ധപ്പെട്ട് പഞ്ചായത്ത്തല യോഗം ചേർന്നത്. മോഷണം വ്യാപകമാകുന്നതിൽ ജനങ്ങളിൽ ആശങ്കയുയർന്നിട്ടിണ്ട്.