കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാത നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്ത് വാഗഡിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്ന സൈറ്റുകളിലെ ഇരുമ്പ് കമ്പികൾ മോഷ്ടിച്ച കേസിലെ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുത്താമ്പി മഞ്ഞിലാട്ടുകുന്ന് അഷറഫാണ് (35) പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി കൊയിലാണ്ടി സിഐ എം ബി ബിജു അറിയിച്ചു. കേസ് അന്വേഷണത്തിൽ എസ് ഐ മാരായ വി അനീഷ്, പി എം ശൈലേഷ് , അനിൽകുമാർ , സിപിഒ മാരായ ബിജു വാണിയംകുളം, മിനേഷ് എന്നിവർ ഉണ്ടായിരുന്നു.