പയ്യോളി: ലോകം ആദരിക്കുന്ന വ്യക്തിത്വവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജയേയും മലയാളത്തിൻ്റെ പ്രിയപ്പെട്ട അഭിനേത്രി മഞ്ജു വാര്യരേയും വടകരയിൽ നടന്ന യുഡിഎഫ് ആർഎംപി സമ്മേളനത്തിൽ അപമാനിച്ച നടപടിക്കെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
പ്രതിഷേധപൊതുയോഗം ജില്ലാ സെക്രട്ടറി ഡി. ദീപ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ്സി വി. ശ്രുതി അധ്യക്ഷയായി. പി കെ ഷീജ, ഷൈമ മണന്തല, ഉഷ വളപ്പിൽ, എൻ കെ റീത്ത എന്നിവർ സംസാരിച്ചു. സെക്രട്ടറി എം പി അഖില സ്വാഗതം പറഞ്ഞു.