ആരോഗ്യ ഇൻഷുറൻസ് പോളിസി ഉടമകൾക്ക്  ഇനി എല്ലാ ആശുപത്രികളിലും പണരഹിത ചികിത്സ

news image
Jan 27, 2024, 7:40 am GMT+0000 payyolionline.in
കൊച്ചി: ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടുള്ളവർക്ക്  ഇനി എല്ലാ ആശുപത്രികളിലും പണ രഹിത ചികിത്സ ലഭിക്കും. ഇൻഷുറൻസ് കമ്പനിയുടെ നെറ്റ്‌വർക്കിലുള്ള ആശുപത്രികളിൽ മാത്രമേ പോളിസി ഉടമയ്ക്ക് പണരഹിത ചികിത്സ ലഭിക്കൂ എന്ന സ്ഥിതിയാണ് ഇതോടെ മാറുന്നത്.പണരഹിത ചികിത്സ വ്യാപിപ്പിക്കുന്നതിന് ‘ജനറൽ ഇൻഷുറൻസ് കൗൺസിൽ ജനറലിൻെറ നേതൃത്വത്തിൽ ക്യാഷ്‌ലെസ് എവരിവേർ’ എന്ന പുതിയ പദ്ധതി ആരംഭിച്ചു. ഇതോടെ  പോളിസി ഉടമകൾക്ക് ഇൻഷുറർമാരുടെ നെറ്റ്‌വർക്കിൽ ഇല്ലാത്ത ആശുപത്രികളിലും പണരഹിത സൗകര്യങ്ങൾ ലഭിക്കും.

നിലവിൽ ഇൻഷുറൻസ് കമ്പനിയുടെ നെറ്റ്‌വർക്കിലുള്ള ആശുപത്രികളിൽ മാത്രമേ പോളിസി ഉടമയ്ക്ക് പണരഹിത ചികിത്സ ലഭിച്ചിരുന്നുള്ളൂ. മറ്റ് ആശുപത്രികളിലാണ്  ചികിത്സ തേടുന്നതെങ്കിൽ പോളിസി ഉടമ ഡിസ്ചാർജ് സമയത്ത് മുഴുവൻ തുകയും അടയ്ക്കുകയും  പിന്നീട് ഈ തുക ക്ലെയിം സമർപ്പിച്ച് റീഇംബേഴ്‌സ്‌മെൻറ് വഴി നേടുകയുമായിരുന്ന ചെയ്തിരുന്നത്.  ഇതിനുള്ള നടപടിക്രമങ്ങൾ എല്ലാം പോളിസി ഉടമകൾ പാലിക്കണമായിരുന്നു.മാത്രമല്ല പണം ലഭിക്കാൻ കാലതാമസവും  ഉണ്ടായിരുന്നു.  എന്നാൽ ഇനി എല്ലാ ആശുപത്രികളിലും ക്യാഷ് ലെസ് ചികിത്സ ലഭ്യമാകും.

 

ആശുപത്രികളിൽ എത്തിപ്പെടുന്ന അടിയന്തര ഘട്ടങ്ങളിൽ ഇതേറെ ആശ്വാസമാണ്. അടിയന്തര ചികിത്സയ്ക്കായി, അഡ്മിഷൻ കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഉപഭോക്താവ് ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിക്കണം. അതോടൊപ്പം പോളിസിയുടെ നിബന്ധനകൾ അനുസരിച്ച് ക്ലെയിം സ്വീകാര്യമായിരിക്കണം . എങ്കിൽ പണരഹിത ചികിത്സ ലഭ്യമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe