തിരുവനന്തപുരം : നവ കേരള സദസിനിടെ പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെയും എക്സോട്ടിലുള്ള പൊലീസുകാരൻ സന്ദീപിന്റെയും വീട്ടിൽ പൊലീസ് കാവൽ. യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷയൊരുക്കിയതെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയുടെ എക്സോട്ട് പൊലീസുകാരൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ബാരിക്കേഡുകൾ മറച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.