വിവാഹ വാഗ്ദാനം; ഒരു പെൺകുട്ടിയെ ലോഡ്ജിലും ഒരാളെ ഊട്ടിയിലുമെത്തിച്ച് പീഡിപ്പിച്ചു, യുവാവിന് 30 വർഷം കഠിനതടവ്

news image
Jun 1, 2023, 3:56 pm GMT+0000 payyolionline.in

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച രണ്ടു വ്യത്യസ്ത കേസുകളില്‍ ഭാര്യയും മക്കളുമുള്ള യുവാവിനെ 15 വര്‍ഷം വീതം 30 വര്‍ഷം കഠിനതടവിനും 50000 രൂപ വീതം ഒരു ലക്ഷം പിഴയടയ്ക്കാനും കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചു. വാടാനപ്പള്ളി ബീച്ച് വടക്കന്‍ വീട്ടില്‍ രഞ്ജിത്തി(29)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2016 ഏപ്രില്‍ 14ന് വാടാനപ്പള്ളി പോലീസും 24ന് പാവറട്ടി പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ടു വ്യത്യസ്ത കേസുകളിലാണ് രഞ്ജിത്തിനെ പോക്‌സോ കോടതി ശിക്ഷിച്ചത്.

ഏപ്രില്‍ 14ന് പുലര്‍ച്ചെ 1.30ന് വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയി മുളങ്കുന്നത്തുകാവില്‍ ലോഡ്ജ് മുറിയില്‍ എത്തിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു. വാടാനപ്പള്ളി സബ് ഇന്‍സ്‌പെക്ടറായിരുന്ന എസ്. അഭിലാഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. വാടാനപ്പള്ളി സ്റ്റേഷനിലെ സുജീഷും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ഏപ്രില്‍ 24ന് രാവിലെ 10ന് പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍നിന്നും നിര്‍ബന്ധിച്ച് ഇറക്കി കൊണ്ടുപോയി ഊട്ടിയിലുള്ള ഹോട്ടല്‍ മുറിയില്‍വച്ച് പീഡിപ്പിച്ചതാണ് രണ്ടാമത്തെ കേസ്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വീട്ടില്‍നിന്നും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പാവറട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി മുമ്പും കുട്ടിയെ വീട്ടില്‍നിന്നും നിര്‍ബന്ധിച്ച് ഇറക്കി കൊണ്ടുപോയി ബലാത്സംഗം ചെയ്തു പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചത്.

ഈ സംഭവത്തിന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടിയെയും പ്രതിയെയും ഗുരുവായൂര്‍ കോട്ടപ്പടിയില്‍നിന്നാണ് കണ്ടെത്തിയത്. 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്ത രണ്ടു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) അഡ്വ. കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഭിഭാഷകരായ അമൃതയും സഫ്‌നയും ഹാജരായി.   പാവറട്ടി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന എസ്. അരുണാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുരുവായൂര്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം. കൃഷ്ണനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസിന്റെ തുടരനേഷണം നടത്തിയത്. തുടര്‍ന്ന് ഗുരുവായൂര്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഇ. ബാലകൃഷ്ണനാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി പാവറട്ടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സാജനും പ്രവര്‍ത്തിച്ചിരുന്നു. അന്വേഷണ സംഘത്തില്‍ പാവറട്ടി പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ജിതിനും വനിതാ പോലീസുകാരായ സൗമ്യയും പ്രിയയും ഉണ്ടായിരുന്നു. രണ്ടും പീഡനങ്ങള്‍ക്കും വെവ്വേറെ കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടു കേസുകളും വെവ്വേറെ പരിഗണിച്ച കോടതി രണ്ടു കേസുകളിലായി രണ്ട് ശിക്ഷാവിധികളാണ് പുറപ്പെടുവിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe