സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്ന് കേരളത്തിന്റെ ഹർജി: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടിസ്

news image
Jan 12, 2024, 11:44 am GMT+0000 payyolionline.in

ന്യൂഡൽഹി∙സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടിസ് അയച്ചു. പെൻഷൻ നൽകാൻ ബുദ്ധിമുട്ടുകയാണെന്നും അടിയന്തരമായി വിഷയം പരിഗണിക്കണമെന്നും കേരളത്തിനായി കപിൽ സിബിൽ കോടതിയിൽ ആവശ്യപ്പെട്ടു. ഈ മാസം 25 ന് സുപ്രീംകോടതി കേസ് പരിഗണിക്കും.

 

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ അടക്കം ഇടപെടൽ തേടിയായിരുന്നു കേരളം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ഭരണഘടനയുടെ 131 ാം അനുച്ഛേദം അനുസരിച്ചാണ് ഹർജി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പാപരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും ഹർജിയിൽ വിമർശനമുണ്ട്.

കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ നോക്കുകയാണെന്നും 57,000 കോടിയോളം രൂപയുടെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണം ഉന്നയിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe