വിദ്യാഭ്യാസ വായ്പകളുടെ പലിശ സബ്സിഡികള്‍ ഡിജിറ്റല്‍ വാലറ്റുകള്‍ വഴി; നിര്‍ണായക നീക്കവുമായി കേന്ദ്രം

news image
Feb 27, 2025, 11:41 am GMT+0000 payyolionline.in

വിദ്യാഭ്യാസ വായ്പകളുടെ പലിശ സബ്സിഡികള്‍ ഡിജിറ്റല്‍ കറന്‍സി വാലറ്റുകള്‍ വഴി കൈമാറുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് സൂചന.സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അടിസ്ഥാനമാക്കിയുള്ള സബ്സിഡി സംവിധാനത്തെ, വിദ്യാഭ്യാസ വായ്പയ്ക്കുള്ള ഏകീകൃത പോര്‍ട്ടലുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിച്ചെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രവര്‍ത്തനക്ഷമമായാല്‍ അപേക്ഷ സമര്‍പ്പിക്കല്‍, വായ്പ ട്രാക്കിംഗ്, സബ്സിഡി ക്ലെയിമുകള്‍ എന്നിവ പോര്‍ട്ടല്‍ വഴിയാകും ലഭ്യമാകുക.ഉദാഹരണത്തിന് പദ്ധതി നടപ്പാക്കി കഴിഞ്ഞാല്‍ പ്രധാനമന്ത്രി വിദ്യാലക്ഷ്മി  പദ്ധതി പ്രകാരം വായ്പ സബ്സിഡി ലഭിക്കാന്‍ അര്‍ഹതയുള്ള വയക്തിയുടെ വാലറ്റിലേക്ക് പലിശ സബ്വെന്‍ഷന്‍ തുക ക്രെഡിറ്റ് ചെയ്യും. വായ്പ തിരിച്ചടവ് സമയത്ത് ഇത് റിഡീം ചെയ്യാം. പലിശ ഇളവ് തുക വിദ്യാഭ്യാസ വായ്പ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും . ഗുണഭോക്കാളായ വിദ്യാര്‍ത്ഥികള്‍് വാലറ്റ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. കൂടാതെ ഈ വാലറ്റ് ആധാറുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഇരട്ട അക്കൗണ്ടുകള്‍ ഇല്ലാതാക്കാനും സാധിക്കും.

ഇത് ബാങ്കുകളെ എങ്ങനെ സഹായിക്കും?

സിബിഡിസി ഉപയോഗിക്കാനുള്ള പദ്ധതി ബാങ്കുകള്‍ക്ക് പലിശ ഇളവ് ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഒന്നിലധികം പദ്ധതികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയുന്നതിലൂടെ തട്ടിപ്പ് തടയാനും സഹായിക്കും.ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും. കഴിഞ്ഞ മാസം നടന്ന ഒരു യോഗത്തില്‍, വിദ്യാഭ്യാസ വായ്പകള്‍ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നിലവിലുള്ള വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ (വിഎല്‍പി) നിന്ന് വിവിധ വിദ്യാഭ്യാസ വായ്പാ അപേക്ഷകളുടെ സമര്‍പ്പണവും സബ്സിഡി ക്ലെയിമുകളുടെ പ്രോസസ്സിംഗും പുതിയ പോര്‍ട്ടലിലേക്ക് മാറ്റാന്‍ ധനകാര്യ മന്ത്രാലയം ബാങ്കുകളോട് നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പിഎം-വിദ്യാലക്ഷ്മി കേന്ദ്രം അംഗീകരിച്ചത്. ഇത് പ്രകാരം 7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ 75 ശതമാനം ക്രെഡിറ്റ് ഗ്യാരണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. 8 ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുള്ളതും മറ്റ് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകള്‍ക്കോ പലിശ സബ്വെന്‍ഷന്‍ പദ്ധതികള്‍ക്കോ കീഴിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 3 ശതമാനം പലിശ ഇളവ് നല്‍കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe