കോഴിക്കോട്: വന്യമൃഗങ്ങളില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ പോലും കഴിയാത്ത സര്‍ക്കാര്‍ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നു വ്യക്‌തമാക്കണമെന്ന് കേരളാ കോണ്‍ഗ്രസ്- ജേക്കബ് ലീഡര്‍ അനൂപ് ജേക്കബ് എം.എല്‍.എ. ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഗോഡൗണുകളിലെ തുടര്‍ച്ചയായുള്ള തീപ്പിടുത്തം ദുരൂഹമാണ്. സംസ്‌ഥാന ജനറല്‍ സെക്രട്ടറി സി. വീരാന്‍കുട്ടി പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് കെ.പി. രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ ഗിരിജൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് ജേക്കബ് സ്റ്റേറ്റ് പ്രസിഡണ്ട് സാജൻ ജോസഫ് ദളിത് ഫ്രണ്ട് സ്റ്റേറ്റ് പ്രസിഡണ്ട് വാസു കാരാട്ട് ജില്ലാ നേതാക്കളായ രാജൻ വർക്കി, പ്രദീപ് ചോമ്പാല, മനോജ് ആവള, യൂസഫ് പള്ളിയത്ത്, കെ.എം നിസാർ,സലീം പുല്ലടി,ഷഫീഖ് തറോപ്പൊയിൽ , പി ആഷിഖ്,പ്രദീഷ് കാപ്പുങ്കര,തോമസ് പീറ്റർ,രാജന്‍ അരുന്ധതി, ബേബി കോച്ചേരി എന്നിവർ സംസാരിച്ചു.