കൊയിലാണ്ടി: സംഘാടന മികവ് കൊണ്ടും, പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ വടകര മേഖലാ വൊക്കേഷണൽ ഹയർ സെക്കണ്ടറി എക്സ് പോയിൽ ജി.വി.എച്ച്.എസ്.അത്തോളി ഓവറോൾ ചാമ്പ്യൻമാരായി. സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ ഉൽഘാടനം ചെയ്ത് സമ്മാനദാനം നടത്തി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജിലപറവക്കൊടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ, സി.മനോജ് കുമാർ മുഖ്യാതിഥിയായി. വെക്കെഷണൽ ഹയർ സെക്കണ്ടറി അസി.ഡയറക്ടർ ബി.ആർ. അപർണ്ണ , ജി.വി.എച്ച്.എസ്.എസ്ൻ പ്രിൻസിപ്പാൾ എൻ.പ്രദീപ് കുമാർ, എച്ച്.എം.ടി.അജിത, വി.സുചീന്ദ്രൻ, ബിജേഷ് ഉപ്പാലക്കൽ എന്നിവർ പങ്കെടുത്തു.
കാലിക്കറ്റ് ഗേൾസ് വി.എച്ച് എസ്.എസ് രണ്ടാം സ്ഥാനവും, റഹ്മാനിയ വി.എച്ച്.എസ്.എസ് ഫോർ ഹാൻസി കാപ്ഡ് കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. വിവിധ വിഭാഗങ്ങളിൽ വിജയികളായ സ്കൂളുകൾ, മോസ്റ്റ് കരിക്കുലം റിലേറ്റഡ് വിഭാഗം ജി.വി.എച്ച്.എസ്. ചെറുവണ്ണൂർ ഒന്നാം സ്ഥാനം, റഹ്മാനിയ വി എച്ച്.എസ്.എസ് ഫോർ ഹാൻഡികാപ്ഡ്ഡ് കോഴിക്കോട് രണ്ടാം സ്ഥാനം, എം.ജെ വി.എച്ച്.എസ് എസ് വില്യാപ്പള്ളി മൂന്നാം സ്ഥാനം നേടി, മോസ്റ്റ് ഇന്നോവേറ്റീവ് വിഭാഗത്തിൽ കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി.ജി വി.എച്ച്.എസ്.എസ്.കിണാശ്ശേരി രണ്ടാം സ്ഥാനം നേടി, ജി.വി.എച്ച്.എസ്.എസ്.അത്തോളി മൂന്നാം സ്ഥാനം. മോസ്റ്റ് മാർക്കറ്റബിൾ വിഭാഗത്തിൽ ജി.വി.എച്ച്.എസ്.അബലവയൽ ഒന്നാം സ്ഥാനം.ജി.വി.എച്ച്.എസ്. ടി എച്ച്.എസ്.വടകര രണ്ടാം സ്ഥാനം, ജി.വി.എച്ച്.എസ്.അത്തോളി മൂന്നാം സ്ഥാനം മോസ്റ്റ് പ്രോഫിറ്റബിൾ വിഭാഗത്തിൽ, എം.യു.എം.വി.എച്ച്.എസ്.എസ്. വടകര ഒന്നാം സ്ഥാനം, ജി.വി.എച്ച്.എസ് കൽപ്പറ്റ രണ്ടാം സ്ഥാനം,എം എം .വി.എച്ച്.എസ്.എസ് കോഴിക്കോട് മൂന്നാം സ്ഥാനം കരസ്ഥമാക്കി.