കൊയിലാണ്ടി: കൊയിലാണ്ടിയിൽ കള്ളൻമാർക്കും നല്ല കാലം. മോഷണം നടത്തിയാലും ജാമ്യം ഉറപ്പാണ് ഇവിടെ.കഴിഞ്ഞ ദിവസം വ ഗാഡ് കമ്പനിയുടെ മൂന്ന് ടൺ വരുന്ന കമ്പിമോഷണം പോയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി സി.ഐ.പി.എം.ബിജു, എസ് ഐ.അനീഷ്, പി.എം. ശൈലേഷ്, വനിതാപോലീസ് ഉൾപ്പെടെയുള്ള സംഘം സാഹസികമായി മോഷ്ടാക്കളെ പിടികൂടി കേസെടുത്തു പ്രതികൾക്ക് പക്ഷേ ജാമ്യം ലഭിക്കുകയും ചെയ്തു.ഇത് പോലീസ് സേനയിൽ അമർഷമുയർന്നിട്ടുണ്ട്. .കേരളത്തിൽ ഇത്തരത്തിൽ മറ്റൊരിടത്തും ജാമ്യം നൽകാറില്ലെന്നാണ് ഇപ്പോൾ പറയുന്നത്. മോഷ്ടാക്കൾ കൊയിലാണ്ടിയിൽ മോഷണമാണ് ഇപ്പോൾ പ്രധാന വിഷയം. , മൂന്ന് ഭവനഭേദനമടക്കം 13 കേസുകളാണ് കൊയിലാണ്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.ഇതിൽ മൂന്നു ഭ വ നഭേദന കേസ് ഒഴിച്ചാൽ 10 കേസിലായി 8 പ്രതികളെ പോലീസ് പിടികൂടിയെങ്കിലും കോടതി ജാമ്യം നൽകി.
കഴിഞ്ഞ മാസം കൊയിലാണ്ടിയിൽ ലഹരി വേട്ടയ്ക്കിറങ്ങിയ എക്സൈസ് ഉദ്യോഗസ്ഥരെ ലഹരി മാഫിയ ആക്രമിച്ചപ്പോൾ പോലിസാണ് രക്ഷയെക്കത്തിയത് പ്രതികളെ പിടികൂടിയെങ്കിലും, ഈ കേസിലെപ്രതികൾക്കും കോടതി ജാമ്യം നൽകിയതും ഈ സംഭവവും. പോലീസിലും, എക്സൈസിലും ഏറെ അമർഷം ഉണ്ടാക്കിയിരുന്നു കഴിഞ്ഞ ദിവസം മൂന്നു ടൺ കമ്പി മോഷ്ടിച്ച കേസിൽ പ്രതികളെ സാഹസികമായാണ്അറസ്റ്റ് ചെയ്തത് വെങ്ങളം കാച്ചിയിൽ അബ്ദുൾ കരിം 31,.തിരുനെൽവേലി സ്വദേശി അരുൾ കുമാർ 29, അല്ലി രാജ് 33,ഇവർക്കും, ജാമ്യം നൽകിയത് പോലീസിൻ്റെ ആത്മവിശ്വാസം തകർത്തതായാണ് പറയുന്നത്. എന്നാൽ മറ്റിടങ്ങളിൽ ഇത്തരത്തിൽ ജാമ്യം കൊടുക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. മോഷണം തടയാനായി നഗരത്തിൽ സി.സി.ടി.വി.സ്ഥാപിക്കാൻ എം.എൽ.എ.ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടുണ്ട്. മോഷണവും മറ്റും തടയാനായി പഞ്ചായത്ത് തലത്തിൽ യോഗങ്ങൾ നടന്നിരുന്നു കൊയിലാണ്ടി നഗരസഭയിൽഇത്തരത്തിൽ യോഗം ചേർന്നില്ലെന്നാണ് പറയുന്നത് ‘