പയ്യോളി : മേലടി ബ്ലോക്ക് ബി.ആർ.സി. തല സ്കൂൾ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. തൃക്കോട്ടൂർ എ.യു.പി സ്കൂളിൽ പിടിഎ പ്രസിഡണ്ട് എ.വി ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതുതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയ പ്രീപ്രൈമറി, ഒന്നാം തരം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും സ്കൂൾ പിടിഎ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സൗണ്ട് സിസ്റ്റത്തിന്റെ സമർപ്പണവും നടന്നു.
ചടങ്ങിൽ ഹെഡ് മാസ്റ്റർ ജി.പി സുധീർ സ്വാഗതം പറഞ്ഞു, ആശംസകൾ അർപ്പിച്ചുകൊണ്ട് ബി ആർ സി ട്രെയിനർമാരായ എം കെ രാഹുൽ , പി അനീഷ്, സ്കൂൾ മാനേജർ ഇ.കെ രാജകൃഷ്ണൻ , പി.ടി.എ വൈസ് പ്രസിഡണ്ട് വേണു വെണ്ണാടി, എം. പി.ടി. എ പ്രസിഡണ്ട് ബിജില നടയ്ക്കൽ,പി കെ ശൈലേഷ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എസ് കെ അനീഷ് നന്ദി രേഖപ്പെടുത്തി.