മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം; ജൂ​ണ്‍ അ​ഞ്ചി​ന് എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹ​രി​ത​സ​ഭ​ക​ള്‍

news image
Jun 3, 2023, 5:43 am GMT+0000 payyolionline.in

ക​ണ്ണൂ​ർ: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ജൂ​ണ്‍ അ​ഞ്ചി​ന് എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹ​രി​ത​സ​ഭ​ക​ള്‍ ചേ​രും. കാ​മ്പ​യി​നി​ന്റെ അ​ടി​യ​ന്ത​ര​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജൂ​ണ്‍ അ​ഞ്ചി​ന​കം പൂ​ര്‍ത്തീ​ക​രി​ക്ക​ണ​മെ​ന്ന് സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശി​ച്ചി​രു​ന്നു.

 

ഇ​തി​ന്റെ വി​ല​യി​രു​ത്ത​ലും ഹ്ര​സ്വ​കാ​ല, ദീ​ര്‍ഘ​കാ​ല ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കു​ന്ന​തി​നാ​യി ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ലും ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജ​ന​കീ​യ ച​ര്‍ച്ച​ക്ക് വി​ധേ​യ​മാ​ക്കു​ക​യു​മാ​ണ് ഹ​രി​ത​സ​ഭ​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഫ​ല​പ്ര​ദ​മാ​യ ന​ട​ത്തി​പ്പി​ന് ത​ദ്ദേ​ശ​വാ​സി​ക​ളെ സ​ജ്ജ​മാ​ക്കാ​ന്‍ സ​ഹാ​യ​ക​മാ​കു​ന്ന ത​ര​ത്തി​ല്‍ ഹ​രി​ത​സ​ഭ​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ത​ദ്ദേ​ശ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി മാ​ര്‍ച്ച് 15 മു​ത​ല്‍ ജൂ​ണ്‍ ഒ​ന്നു​വ​രെ ന​ട​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഹ​രി​ത​സ​ഭ​ക​ളി​ല്‍ ജ​ന​കീ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. 2024 മാ​ര്‍ച്ചോ​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വി​ഷ്‌​ക​രി​ച്ച പ്ര​വ​ര്‍ത്ത​നം ഹ​രി​ത​സ​ഭ ച​ര്‍ച്ച ചെ​യ്യും.

റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​രോ വി​ഷ​യ​ത്തി​ലും രൂ​പ​വ​ത്ക​രി​ക്കു​ന്ന ഗ്രൂ​പ്പു​ക​ള്‍ പ്ര​ത്യേ​ക​മാ​യി ഗ്രൂ​പ് ച​ര്‍ച്ച ന​ട​ത്തു​ക​യും ഇ​തി​ന്റെ റി​പ്പോ​ര്‍ട്ടി​ങ് ന​ട​ത്തു​ക​യും ചെ​യ്യും. റി​പ്പോ​ര്‍ട്ട്, ഗ്രൂ​പ് ച​ര്‍ച്ച, ഗ്രൂ​പ് പ്ര​തി​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ കേ​ള്‍ക്കാ​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്റെ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​നും ഒ​രു വി​ദ​ഗ്ധ പാ​ന​ലി​നെ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​നം ഹ​രി​ത​സ​ഭ​ക​ളി​ല്‍ നി​യോ​ഗി​ക്ക​ണ​മെ​ന്നും നി​ര്‍ദേ​ശ​മു​ണ്ട്.

ഹ​രി​ത​സ​ഭ​ക​ളി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ ജൂ​ണ്‍ എ​ട്ടി​ന് മു​മ്പ് ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന് സ​മ​ര്‍പ്പി​ക്ക​ണം. എ​ല്ലാ വാ​ര്‍ഡു​ക​ളി​ല്‍നി​ന്നും വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കും​വി​ധം പ​രി​പാ​ടി​യി​ലേ​ക്ക് മു​ന്‍കൂ​ട്ടി ആ​ളു​ക​ളെ ക്ഷ​ണി​ക്കും.

ജ​ന​പ്ര​തി​നി​ധി​ക​ള്‍, വാ​യ​ന​ശാ​ല പ്ര​തി​നി​ധി​ക​ള്‍, ശാ​സ്ത്ര-​സാം​സ്‌​കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍ഥി​ക​ള്‍, വ്യാ​പാ​രി​ക​ള്‍, യു​വ​ജ​ന, വ​നി​ത, സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍, റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, വാ​ര്‍ഡ്ത​ല ആ​രോ​ഗ്യ ജാ​ഗ്ര​ത സ​മി​തി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ത്തി​ന്റെ​യും പ്ര​തി​നി​ധി​ക​ളെ ഹ​രി​ത​സ​ഭ​ക​ളി​ലേ​ക്ക് ക്ഷ​ണി​ക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe