വൈക്കം: ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ്. നായർ (45) ആണ് മരിച്ചത്.
ഇന്നു പുലർച്ചെ ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ട്രെയിനിൽ ജോളാർപ്പെട്ടിൽ വച്ചാണ് സുരജയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടത്.
ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടിൽ പോയ ശേഷം വൈക്കത്തേക്ക് ട്രയിനിൽ വരുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് നാട്ടിൽ കിട്ടിയിട്ടുള്ള വിവരം.