കൊയിലാണ്ടി: കൊയിലാണ്ടിയിലും പുതിയാപ്പയിലും ചെറു മൽസ്യങ്ങളെ പിടിക്കുന്ന ബോട്ടുകൾ മറൈൻ എൻഫോഴ്മെൻറ് നടത്തിയ പരിശോധനയിൽ പിടികൂടി. കൊയിലാണ്ടിയിൽ ഇന്നലെ രണ്ട് ബോട്ടുകളും, പുതിയാപ്പയിൽ രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ടു ബോട്ടുകളുമാണ് പിടികൂടിയത്.
ഫിഷറീസ് അസി. ഡയറയർ സുനീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിലാണ് കേസ് എടുത്തത്. മറൈൻ എൻഫോഴ്സ്മെന്റ് സി പി ഒ ശ്രീരാഗ് , റസ്ക്യൂ ഗാർഡ് മരായ സുമേഷ്, ഹെമിലേഷ് റെയ്ഡിൽ പങ്കെടുത്തു.വരും ദിവസങ്ങളിൽ കർശനമായ പരിശോധന തുടരുമെന്ന് ഫിഷറീസ് അസി.ഡയറക്ടർ സുനീർ അറിയിച്ചു.
ചെറു മീനുകൾ വളത്തിനു വേണ്ടിയാണ് പിടിക്കുന്നതെന്നാണ് പറയുന്നത് . മറൈൻ എൻഫോഴ്സ്മെന്റ്
ഇൻസ്പെക്ടർ ഓഫ് ഗാർഡ് ഷൺമുഖൻ, എ.എസ്.ഐ. രാജൻ , സി പി.ഒ ജിതിൻ ദാസ് , റസ്ക്യൂ ഗാർഡ്മാരായ വിഗ്നേഷ്, മിഥുൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.