ന്യൂഡൽഹി : പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ പുതുതായി രൂപീകരിച്ച സഖ്യത്തിന്റെ പേര് “ഇന്ത്യ’ എന്ന് നൽകിയതിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്‌തത്. പ്രാതിനിധ്യത്തിന് കീഴിലുള്ള രാഷ്ട്രീയ സഖ്യങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന് കമീഷൻ കോടതിയെ അറിയിച്ചു.
26 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് ‘ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്’ രൂപീകരിച്ചതും ഇന്ത്യയെന്ന ചുരുക്ക പേര് നല്‍കിയതും ചോദ്യം ചെയ്‌ത് ഗിരീഷ് ഭരദ്വാജ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കമ്മീഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്‌തത്.