നന്തി ബസാർ: പാലൂരിൽ സാംസ്കാരിക സംഘടനയായ മൈകൊയുടെ ആഭിമുഖ്യത്തിൽ എസ്.എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സഹായിച്ച രക്ഷിതാക്കളെയും അനുമോദിച്ചു. പരിപാടിയുടെ ഉൽഘാടനം മടപ്പള്ളി ഗവ കോളേജ് പ്രൊഫസർ എഫ് എം ലിയാഖത്ത് മാസ്റ്റർ നിർവ്വഹിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. റംല, തിക്കോടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേർസൺ കെ.പി. ഷക്കീല, മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർ പി. ഇൻഷിദ, കൊയിലോത്ത് അബൂബക്കർ ഹാജി, മണലിൽ അബ്ദുൽ കരീം, പി.കെ ഹുസൈൻ ഹാജി, വി.കെ. ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു. അൽത്താഫ് മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ റോഷൻ കൊയിലോത്ത് സ്വാഗതവും ഫാത്തിമ ശുഹൈബ് കുന്നോത്ത് നന്ദിയും പറഞ്ഞു.