കൊയിലാണ്ടി: പ്രവാചക കാലം മുതലേയുള്ള ഇസ്ലാമിക നാൾവഴിയിലെ പാരമ്പര്യവും നേതൃത്വത്തോടുള്ള അനുസരണവും കരുതിവെച്ച് ആശയത്തെ ജീവിതത്തോട് ചേർത്ത് വെച്ച് പ്രചാരണം നടത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇസ്ലാം പ്രകൃതിയുടെ മതമാണ്. എന്നാൽ ശാസ്ത്രം കൊണ്ട് ബോധ്യപ്പെട്ടതേ വിശ്വസിക്കാവൂ എന്നത് ഇസ്ലാമികമല്ല. അദൃശ്യകാര്യങ്ങൾ വിശ്വസിക്കുന്നതാണ് യഥാർത്ഥ ഇസ്ലാമിക വിശ്വാസം എന്നത് കൊണ്ട് തിരുനബി പറഞ്ഞതെന്തോ അത് കാര്യകാരണങ്ങൾക്ക് വിധേയമാക്കാതെ സ്വീകരിക്കുന്നതിലാണ് ഇസ്ലാമെന്ന അനുസരണമതവും മുസ്ലിമെന്ന വിധേയപ്പെട്ടവനെന്നും തങ്ങൾ പറഞ്ഞു. എസ്.വൈ.എസ് കോഴിക്കോട് ജില്ലാ ആദർ സമിതി കൊയിലാണ്ടി നടത്തിയ ഇഅ്തിസ്വാം – ആദർശ പഠന ലീഡേഴ്സ് കോഴ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് സയ്യിദ് ടി.പി.സി.തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ (വിശ്വസം, മിത്ത്, ശാസ്ത്രം), മുജ്തബ ഫൈസി ആനക്കര (അഹ്ലുസ്സുന്ന: മഹത്വം മഹിമ ), നാസർ ഫൈസി കൂടത്തായി (ഹിസ്റ്ററി കാമ്പയിൻ: വിഷൻ, മിഷൻ) അവതരിപ്പിച്ചു.
സമിതി കൺവീനർ മുഹമ്മദ് പടിഞ്ഞാറത്തറ സ്വാഗതം പറഞ്ഞു. അബൂബക്കർ ഫൈസി മലയമ്മ, സയ്യിദ് യൂസുഫ് തങ്ങൾ അൽ ഹൈദ്രൂസി, കെ.പി.കോയ ഹാജി, അബ്ദുല്ല തീഫ് കുട്ടമ്പൂർ, ഹിഫ് സുറഹ്മാൻ പരുത്തിപ്പാറ, ഡോ.അബ്ദുല്ല തീഫ് നദ് വി, സയ്യിദ് അബ്ദുല്ല കോയ തങ്ങൾ,പി.ഹസൈനാർ ഫൈസി, കോയ ദാരിമി നടുവണ്ണൂർ,കെ.എം. കോയമുസ്ലിയാർ, കെ.എം.എ.റഹ്മാൻ,ബീരാൻ കുട്ടി കൊടിയത്തൂർ, യഹ് യ വെള്ളയിൽ, അബ്ദുറഹിമാൻ അൽ ഹൈതമി, കെ.പി സി.ഇബ്രാഹിം,അഹമ്മദ് ഫൈസി കടലൂർ,, സലാം മൗലവി കൊയിലാണ്ടി, പി.പി.അഷ്റഫ് മൗലവി പ്രസംഗിച്ചു. അൻസാർ കൊല്ലം നന്ദി പറഞ്ഞു.