പയ്യോളി നഗരസഭയുടെ ‘മാലിന്യ മുക്തം നവകേരളം ‘ ക്യാമ്പയിന്‍ ; ഹരിതസഭ നാളെ

news image
Jun 4, 2023, 4:23 am GMT+0000 payyolionline.in

പയ്യോളി : മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭ തല ഹരിതസഭ ജൂൺ 5 ന് നടക്കും. ക്യാമ്പയിന്റെ ഭാഗമായി നഗരസഭ തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഹരിത സഭയിൽ അവതരിപ്പിക്കും. സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭ പ്രഖ്യാപനവും ഹരിത സഭയിൽ വെച്ച് നടത്തും. മാലിന്യമുക്ത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച് ജനകീയ ഹരിത ഓഡിറ്റിന് വിധേയമാക്കും. ഹരിത കർമ്മസേന നേരിടുന്ന പ്രശ്നങ്ങളും , വെല്ലുവിളികളും , പ്രവർത്തനവും സഭയിൽ അവതരിപ്പിക്കും. ഹരിത കർമ്മസേനയെ ചടങ്ങിൽ ആദരിക്കും.

 

നഗരസഭയിലെ മാലിന്യ സംബന്ധമായ വിഷയങ്ങളിൽ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ച ചെയ്യും. ഹരിത സഭയിൽ ഇത് ക്രോഡീകരിക്കുകയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തുകയും ചെയ്യും. പുതിയ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള സൗകര്യവും സഭയിലുണ്ടാവും. ഹരിത സഭ ഒരു വിദഗ് ദ പാനലാണ് നിയന്ത്രിക്കുക. ജനകീയ ഹരിത ഓഡിറ്റ് സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയാണ് സോഷ്യൽ ഓഡിറ്റ് നടത്തുക.

കൗൺസിലർമാർ, ഉദ്യോഗസ്ഥർ, വിവിധ ഘടക സ്ഥാപന മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ , തൊഴിലുറപ്പ് അംഗങ്ങൾ, സോഷ്യൽ ഓഡിറ്റ് സമിതി, ഹരിത കർമ്മസേന, ക്ലീൻ പയ്യോളി പ്രവർത്തകർ , വാർഡ് തല ആരോഗ്യ ശുചിത്വ കർമ്മ സമിതി അംഗങ്ങൾ , സീനിയർ സിറ്റിസൺ ഫോറം, പെൻഷനേഴ്സ് സംഘടന, വനിതാ സംഘടന,വ്യാപാരി വ്യവസായി സംഘടന,തൊഴിലാളി സംഘടന, യുവജന സംഘടന, ലൈബ്രറി കൗൺസിൽ, റസിഡൻസ്, തൊഴിലാളി സംഘടന, സ്കൂൾ എൻ എസ് എസ് തുടങ്ങി വിവിധ മേഖലകളിൽ നിന്നും നിന്നും 250 ലധികം പേർ ഹരിതസഭയിൽ പങ്കെടുക്കും. ഹരിതസഭ ഉദ്ഘാടനവും സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭ പ്രഖ്യാപനവും നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവ്വഹിക്കും. വൈസ് ചെയർ പേഴ്സൺ സി.പി ഫാത്തിമ സഭയിൽ അധ്യക്ഷത വഹിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe