പോർബന്തർ: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. 3300 കിലോ വരുന്ന ലഹരി വസ്തുക്കളാണ് പോർബന്തറിൽ കപ്പലിൽ നിന്നും പിടികൂടിയത്. ഇന്ത്യൻ നേവിയും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും (എൻസിബി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. അടുത്തിടെ നടക്കുന്ന വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.
3089 കിലോ ചരസ്, 158കിലോ മെത്താംഫെറ്റമീൻ, 25കിലോ മോർഫിൻ എന്നിവയാണ് കപ്പലിൽ നിന്നും പിടികൂടിയതെന്ന് ഇന്ത്യൻ നേവി എക്സിൽ അറിയിച്ചു. കപ്പലിൽ നിന്നും 5 പേരെ പിടികൂടിയതായാണ് വിവരം. ഇവരെ ലോ എൻഫോഴ്സ്മെന്റ് ഏജൻസിക്ക് കൈമാറിയതായും നേവി അറിയിച്ചു. ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ഓപ്പറേഷനിൽ പങ്കാളിയായി. അന്താരാഷ്ട്ര മാർക്കറ്റിൽ 2000 കോടിക്ക് മുകളിലാണ് പിടികൂടിയ ലഹരി വസിതുക്കളുടെ വില.