കൊയിലാണ്ടി: മതനിരപേക്ഷതയ്ക്ക് വേണ്ടി രക്തസാക്ഷിയാകേണ്ടി വന്ന ഗാന്ധിജിയെ ലോകജനത എക്കാലവും ഓർമ്മിക്കുകയും, ഉയർത്തിക്കാട്ടുകയും ചെയ്യുമെന്ന് എൻ.സി.പി സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ പ്രസ്താവിച്ചു.
എൻ.സി.പി ബ്ലോക്ക് കമ്മിറ്റി സ്റ്റേഡിയത്തിലുള്ള ഗാന്ധി പ്രതിമക്ക് മുമ്പിൽ നടത്തിയ പുഷ്പാർച്ചനക്ക് ശേഷം ചേർന്ന ഗാന്ധിസ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ബ്ലോക്ക് പ്രസിഡണ്ട് സി. രമേശൻ അദ്ധ്യക്ഷം വഹിച്ചു, യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.ടി.എം. കോയ, കെ.കെ. ശ്രിഷു , ഇ . എസ്. രാജൻ, ചേനോത്ത് ഭാസ്കരൻ, അവിണേരി ശങ്കരൻ, പി.എം. ബി. നടേരി, സി.ജയരാജ്, പത്താലത്ത് ബാലൻ, കെ.കെ. നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു