ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാറിന്റെ നിലനിൽപ് 2024ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കുമെന്ന് ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി അഭിപ്രായപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് തന്റെ അഭിപ്രായമെന്നും കോൺഗ്രസുമായി ഭാവിയിൽ സഖ്യമുണ്ടാക്കിയേക്കുമെന്ന് അതിനർഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2018ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം കോൺഗ്രസും ജെ.ഡി-എസും സഖ്യമുണ്ടാക്കി അധികാരത്തിലേറിയിരുന്നു. എന്നാൽ, സ്വരച്ചേർച്ചയില്ലാതിരുന്ന സർക്കാറിലെ 17 അംഗങ്ങളെ ഓപറേഷൻ താമരയിലൂടെ രാജിവെപ്പിച്ച് ബി.ജെ.പി അധികാരത്തിലേറി.
2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസും കോൺഗ്രസും സഖ്യമായി മത്സരിച്ചെങ്കിലും ഇരുപാർട്ടികളും ഓരോ സീറ്റിലൊതുങ്ങി. കോൺഗ്രസുമായി ഇനിയൊരു സഖ്യമുണ്ടാവില്ലെന്ന് പിന്നീട് ജെ.ഡി-എസ് പ്രഖ്യാപിച്ചിരുന്നു.