കൊയിലാണ്ടി : പുതുവത്സരം, ക്രിസ്മസ് എന്നിവയുടെ ഭാഗമായി കൊയിലാണ്ടി എക്സൈസ് സംഘം നെല്യാടിപ്പുഴയുടെ കരഭാഗമായ കോയിത്തുമ്മൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച 450 ലിറ്റർ വാഷ് കണ്ടെത്തി കേസെടുത്തു.
അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പ്രവീൺ ഐസക്, പി.സി. ബാബു, പ്രിവന്റീവ് ഓഫീസർമാരായ വിശ്വനാഥൻ, ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. വിപിൻ, കെ.കെ. വിജിനീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. റെയ്ഡ് തുടരുമെന്ന് അധികൃതർ അറിയിച്ചു.