കൊയിലാണ്ടിയിൽ 70-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ താലൂക്ക് തല ഉദ്ഘാടനം

news image
Nov 15, 2023, 9:00 am GMT+0000 payyolionline.in

കൊയിലാണ്ടി: 70-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ താലൂക്ക് തല ഉൽഘാടനം കൊയിലാണ്ടിയിൽ നടന്നു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉൽഘാടനം ചെയ്തു. കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻറ് പി. രത്നവല്ലി അധ്യക്ഷത വഹിച്ചു.ടി.വി ഗിരിജ, എം.അഷ്റഫ് ,സതീശൻ മാസ്റ്റർ, ഗീതാനന്ദൻ, പത്മജ കുമാരി, ജെ.എൻ.പ്രേം ഭാസിൻ മാസ്റ്റർ, ശ്രീകുമാർ മേലമ്പത്ത്, ഷഹനാസ് (അസി. റജിസ്ട്രാർ സഹകരണ വകുപ്പ്) എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ ഇ.പി രാജീവൻ (റിട്ട. അസി. റജിസ്ട്രാർ സഹകരണ വകുപ്പ്) സഹകരണ സംഘങ്ങളിലെ സമീപകാല വികസനങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു സംസാരിച്ചു, വിളംബര ഘോഷയാത്രയും നടന്നു. കെ.പി വിനോദ് കുമാർ, വി എം ബഷീർ, കെ.ടി ലത, സി.എം ചന്ദ്രശേഖരൻ എന്നിവരും നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe