പയ്യോളി : നാളീകേരത്തിന്റെയും റബ്ബറിന്റെയും വിലയിടിവിനു കാരണമായ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജൂൺ 6 ന് താമരശേരിയിൽ നടക്കുന്ന സമര സായാഹ്നത്തിന്റെ പ്രചരണാർത്ഥം കർഷക സംഘം പയ്യോളി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽ നട പ്രചരണ ജാഥ സംഘടിപ്പിച്ചു. കുറ്റിയിൽ പീടികയിൽ ജാഥ കെ എസ് കെ ടി യു ജില്ലാ കമ്മിറ്റി മെമ്പർ എന്‍ സി മുസ്തഫ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ സുധീഷ് രാജ്, എം പി ബാബു എന്നിവർ സംസാരിച്ചു. പി കെ ചന്ദ്രൻ സ്വാഗതവും പറഞ്ഞു. ജാഥ കണ്ണംകണ്ടി സ്കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം അയനിക്കാട് പോസ്റ്റാഫീസിന് സമീപം സമാപിച്ചു.