കോഴിക്കോട്: കെ ജി സി ഇ ഇൻസ്റ്റിറ്റ്യൂട്ട് മാനേജേഴ്സ് അസോഷ്യേൻ (കെ ഐഎംഎ) സംഘടിപ്പിച്ച സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കോഴിക്കോട് ജിംഗ ഫുട്ബോൾ ടർഫ് മൈതാനത്ത് വെച്ചു നടന്നു. ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവ്വഹിച്ചു.കെ ഐഎംഎ സംസ്ഥാന പ്രസിഡൻ്റ് എൻ.ശാന്തകുമാർ അധ്യക്ഷത വഹിച്ചു.
ആര്യോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ പി.പി നിഷ കളിക്കാരെ പരിജയപ്പെട്ടു.രാവിലെ നടന്ന ഫുട്ബോൾ മാർച്ച് പാസ്റ്റിൽ കെ ജി സി ഇ സ്ഥാപനങ്ങളിലെ മുഴുവൻ ഫുട്ബോൾ ടീമുകളും അവരവരുടെ ബാനറുകൾക്ക് പിന്നിൽ അണിനിരന്നു. മാർച്ച് പാസ്റ്റിൽ സങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയരക്ടർ സുരേഷ് കുമാർ സല്യൂട്ട് സ്വീകരിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി ഇരുപത് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
മത്സരത്തിൽ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പെരിന്തൽമണ്ണ ചാമ്പ്യന്മാരായി. നാഷണൽ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എടപ്പാൾ റണ്ണറപ്പായി. വിജയികൾക്കുള്ള ട്രോഫി വിതരണം നടക്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പക്ടർ പി.പി സാബു നാഥ് നിർവ്വഹിച്ചു.കെ ഐ എം എ ജനറൽ സെക്രട്ടറി പി.പി ജാബിർ സ്വാഗതവും ട്രഷറർ കെ.കെമുഹമ്മദ് റാഷിദ് നന്ദിയും പറഞ്ഞു. മത്സരങ്ങൾക്ക് പി.ഡി മാത്യു, രഞ്ജിത്ത് ബിന്ദു പ്രോം ടെക്, കെ.ഉസ്മാൻ ,മാത്യു തോമസ് മുല്ലപ്പള്ളി, ഫിർദൗസ് ഇ ടി ഐ, നസീർ പി.കെ.എം എന്നിവർ നേതൃത്വം നൽകി.