പയ്യോളി : കീഴൂർ ശിവക്ഷേത്രം ആറാട്ടുത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട ഇന്ന് നടക്കും. ചടങ്ങുകൾക്ക് രാവിലെ വിശേഷാൽ പൂജകളോടെ തുടക്കം കുറിച്ചു.
10.30-ന് അക്ഷരശ്ലോക സദസ്സ്. വടകര അക്ഷരശ്ലോക കലാപരിഷത്ത്, പള്ളിക്കര കോടനാട്ടുംകുളങ്ങര പരദേവതാക്ഷേത്രസമിതി, തോടന്നൂർ കെ.എസ്.എസ്.പി.യു. സാംസ്കാരികവേദി എന്നിവർ പങ്കെടുക്കും.
12-ന് പ്രസാദ ഊട്ട്, നാലുമണിമുതൽ പള്ളിമഞ്ചൽ വരവ്, തിരുവായുധംവരവ്, നിലക്കളി വരവ്, കാഴ്ചശീവേലി, 6.30-ന് ഡാൻസ് നൈറ്റ്, എട്ടിന് പള്ളിവേട്ടയ്ക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്, തുടർന്ന് വിളക്കിനെഴുന്നള്ളിപ്പ്.