അന്താരാഷ്ട്ര യോ​ഗാദിനം വമ്പൻ പരിപാടിയുമായി നാവികസേന, 3500 നേവി ഉദ്യോ​ഗസ്ഥർ അംബാസഡർമാരാകും

news image
Jun 20, 2023, 2:53 pm GMT+0000 payyolionline.in

ദില്ലി: അന്താരാഷ്ട്ര യോ​ഗ ദിനാചരണത്തിന്റെ ഭാ​ഗമായി 19 ഇന്ത്യൻ നാവിക കപ്പലുകളിൽ 3500 നാവിക ഉദ്യോഗസ്ഥർ ദേശീയ-അന്തർദേശീയ സമുദ്രങ്ങളിൽ യോഗയുടെ അംബാസഡർമാരായി 35,000 കിലോമീറ്ററിലധികം സഞ്ചരിച്ചു. വിദേശ തുറമുഖങ്ങളിൽ മാത്രം 11 കപ്പലുകളിലായി 2400-ലധികം ഉദ്യോഗസ്ഥരും യോ​ഗയുടെ അംബാസഡർമാരായി ‌‌യാത്ര ചെയ്തു. 1200-ലധികം വിദേശ നാവികസേനാംഗങ്ങളുമായി സഹകരിച്ച് വിദേശ നാവികസേനകളുടെ കപ്പലുകളിലും അന്താരാഷ്ട്ര യോ​ഗദിനാഘോഷങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

വിദേശ തുറമുഖങ്ങളിൽ ഇന്ത്യൻ നാവികസേന ഉദ്യോ​ഗസ്ഥരെയും ആതിഥേയരാജ്യത്ത് നിന്നുള്ള കപ്പലിലെ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താനും തീരുമാനിച്ചി‌ട്ടുണ്ട്.  യോഗയെക്കുറിച്ചുള്ള അവബോധം അന്താരാഷ്ട്ര തലത്തിൽ വർധിപ്പിക്കുന്നതിന് കോമൺ യോഗ പ്രോട്ടോക്കോളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.  എല്ലാ നാവിക തുറമുഖങ്ങളിലും താവളങ്ങളിലും കപ്പലുകളിലും സ്ഥാപനങ്ങളിലും യോ​ഗാദിന പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ജൂൺ 21മ് നടക്കുന്ന അവസാന പരിപാടിക്ക് മുന്നോടിയായി ദിവസവും യോഗ ബോധവൽക്കരണ കാമ്പയിനുകൾ സംഘടിപ്പിക്കും.

നാവികസേനാംഗങ്ങൾ, പ്രതിരോധ സിവിലിയൻമാർ, കുടുംബങ്ങൾ എന്നിവരുടെ പരമാവധി പങ്കാളിത്തം  ഉറപ്പാക്കും.  ‘ഹർ അംഗൻ യോഗ’ ഉൾപ്പെടെ ആയുഷ് ഉറപ്പാക്കുന്നുണ്ട്. നാവികസേനയിലുടനീളം മാസ് ക്യാമ്പുകൾ, ശിൽപശാലകൾ, പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ, ക്വിസുകൾ, യോഗയുടെ ആരോഗ്യ ഗുണങ്ങൾ എന്നീ വിഷയത്തിൽ പ്രഭാഷണങ്ങളും സംഘടിപ്പിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe