മേപ്പയ്യൂർ: വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാസിയും, പാലക്കാട് രാഹുൽ മാംങ്കൂട്ടത്തിലിൻ്റെയും ചരിത്ര ഭൂരിപക്ഷത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാരവം സംഘടിപ്പിച്ചു. ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ നടത്തിയ ആഹ്ളാദ പ്രകടനത്തിൽ നൂറ് കണക്കിന് യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്തു.

യു.ഡി.എഫ് നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ നടന്ന വിജയാഹ്ളാദ പ്രകടനം
ആഹ്ളാദ പ്രകടനത്തിന് ഇ.അശോകൻ, എ.വി.അബ്ദുല്ല, പറമ്പാട്ട് സുധാകരൻ, കമ്മന അബ്ദുറഹിമാൻ, കെ.പി രാമചന്ദ്രൻ, ടി.കെ എ ലത്തീഫ്, പി.കെ അനീഷ്, എം.എം അഷറഫ്, കെ.പി വേണുഗോപാൽ, കെ.എം.എ അസീസ്, സി.പി നാരായണൻ, കീപ്പോട്ട് അമ്മത്, സി.എം ബാബു, മുജീബ് കോമത്ത്, ഷബീർ ജന്നത്ത്, ടി.കെ അബ്ദുറഹിമാൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, ഐ.ടി അബ്ദുൽ സലാം, ആർ.കെ.ഗോപാലൻ എന്നിവർ നേതൃത്വം നൽകി.