കൊയിലാണ്ടി: തലകുളത്തൂർ അന്നശ്ശേരി,കണിയേരിമീത്തൽ വീട്ടിൽ അവിനാഷ് (23),തലക്കുളത്തൂർ, കണ്ടങ്കയിൽ വീട്ടിൽ അശ്വന്ത്( 24) പുറക്കാട്ടെരി,പേരിയയിൽ വീട്ടിൽ സുബിൻ(23) എന്നിവർക്കാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് എം സുഹൈബ് പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.
2022 ൽ ആണ് കേസ് ആസ്പദമായ സംഭവം, ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്കു വരികയായിരുന്ന പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാം എന്നു പറഞ്ഞു പ്രതികൾ ബൈക്കിൽ പാലോറമലയിൽ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ബിയർ നൽകി മൂന്നു പേരും ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു, പിന്നീട് കുട്ടി പീഡന വിവരം പുറത്തു പറയുക ആയിരുന്നു. എലത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സ് കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജ് പി ആണ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.