“തിരികെ സ്കൂളിൽ”; കൊയിലാണ്ടിയിൽ അയൽക്കൂട്ട ശക്തീകരണ ക്യാമ്പയിൻ

news image
Oct 8, 2023, 2:47 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ “തിരികെ സ്കൂളിൽ ” അയൽക്കൂട്ട ശക്തീകരണ ക്യാമ്പയിൻ കൊയിലാണ്ടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എം. എൽ. എ കാനത്തിൽ ജമീല ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ ഷിജു മാസ്റ്റർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ ശുചിത്വ പ്രതിജ്ഞ ചൊല്ലികൊടുത്തു.

പരിപാടിയിൽ ചെയർപേഴ്സൺ വികസനം കെ എ ഇന്ദിര ടീച്ചർ, വിദ്യാഭ്യാസം ചെയർപേഴ്സൺ നിജില പറവക്കൊടി, ആരോഗ്യം ചെയർപേഴ്സൺ പ്രജില, കൗൺസിലർമാരായ എ. ലളിത, വി.പി. ഇബ്രാഹിം കുട്ടി ,സി. പ്രഭ ടീച്ചർ, എൻ.എസ്. വിഷ്ണു, റഹ്മത്ത് കെ. ടി. കെ, ദൃശ്യ, സുധ, എൻ. യു. എൽ. എം സിറ്റി മിഷൻ മാനേജർ തുഷാര,ജി വി എച്ച് എസ് എസ് പ്രിൻസിപ്പൽ പ്രദീപൻ,  രമിത. വി.  മെമ്പർ സെക്രട്ടറി, കുടുംബശ്രീ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിക്ക് വിബിന സൗത്ത് സി ഡി എസ് ചെയർപേഴ്സൺ  നന്ദി പറഞ്ഞു. തിരികെ സ്കൂളിൽ 15 ക്ലാസ്സ്‌ മുറികളിലായി 17 ആർ പി മാരുടെ നേതൃത്വത്തിൽ 420 ഓളം അംഗങ്ങൾക്ക് പരിശീലനം നൽകി. പരിശീലനാർഥികളുടെ 100% പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി പരിശീലനാർഥികളുടെ കുട്ടികളുമായി ഒരു ക്രഷും അംഗൻവാടി ടീച്ചർമാരുടെ സേവനം പ്രയോജന പ്പെടുത്തികൊണ്ട് സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീ നേതൃത്വത്തിൽ നവമാധ്യമ പരിശീലനം ലഭിച്ച ബാലസഭ കുട്ടികളുടെ ഒരു ടീം ‘ തിരികെ സ്കൂളിലേക്ക്’ പരിശീലന ക്ലാസ്സുകളുടെ സോഷ്യൽ മീഡിയ ടീം ആയി പ്രവർത്തിച്ചു. പരിശീലനം പൂർത്തീകരിച്ച കുടുംബശ്രീ അംഗങ്ങൾക്ക് കുടുംബശ്രീ സി. ഡി എസ് സർട്ടിഫിക്കറ്റും നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe