കൊയിലാണ്ടി സഹകരണ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദ്ദനം

news image
Sep 12, 2023, 2:10 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ഹോസ്പിറ്റലിൽ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദ്ദനം. സഹകരണ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ അനൂപിനെയാണ്ഇന്നലെ രാത്രി ഹോസ്പിറ്റലിൽ എത്തിയ ആക്രമികൾ മർദ്ദിച്ചത്. ഈ സമയത്ത് ഹോസ്പിറ്റലിൽ വനിത ഡോക്ടർ ഉൾപ്പെടെ ആറോളം വനിതാജീവനക്കാർ ആണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.
വനിതാ ജീവനക്കാരോട്  അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തപ്പോൾ തടയാൻ എത്തിയതായിരുന്നു അനൂപ്. സെക്യൂരിറ്റി ജീവനക്കാരനായ അനൂപിന് മുഖത്തും കഴുത്തിനുമാണ് മർദ്ദനം ഏറ്റത്. കൊയിലാണ്ടി പോലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ പ്രകടനം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe