പയ്യോളി : കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പയ്യോളി ശാഖ എംഎൽഎ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ മുഖ്യാതിഥിയായി. ബാങ്കിന്റെ മുൻ പ്രസിഡണ്ട് എം രാഘവൻ മാസ്റ്ററെ കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് ആദരിച്ചു.
ബാങ്കിന്റെ റീജണൽ മാനേജർ ശ്രീലത എം ആദ്യ വായ്പാ വിതരണം നടത്തി. വാർഡ് കൗൺസിലർ സി. പി ഫാത്തിമ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഉള്ളൂർ ദാസൻ, പയ്യോളി അർബൻ ബാങ്ക് ചെയർമാൻ ടി ചന്തു മാസ്റ്റർ, പയ്യോളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി ഗോപാലൻ മാസ്റ്റർ, കെ ഗീതാനന്ദൻ, കെ സജീവൻ, എം പി ഷിബു, കെ ടി വിനോദൻ, എ കെ ബൈജു, വി എം ഷാഹുൽ ഹമീദ്, മഠത്തിൽ അബ്ദുറഹിമാൻ, പി ടി രാഘവൻ, എ വി ബാലകൃഷ്ണൻ, കെ കെ കണ്ണൻ, പി വി മനോജ്, ശശി കുന്നുമ്മൽ, എം ഫൈസൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ ജയന്തി റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് പ്രസിഡണ്ട് സി എം ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബാങ്ക് മാനേജർ കെ ഷാജി നന്ദി രേഖപ്പെടുത്തി.