കൊയിലാണ്ടി : ദേശീയ പാതയിൽ ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു . ആളെ തിരിച്ചറിഞ്ഞിട്ടില്ല. പഴയ ചിത്രാ ടാക്കിസിനു സമീപം ശനിയാഴ്ച വൈകീട്ട് 6.45 ഓടെയാണ് അപകടം. ടാങ്കർ സ്കൂട്ടറിൽ ഇടിച്ച ശേഷം കുറച്ചു ദൂരം കൊണ്ടുപോയി. അപകടം സംഭവിച്ച ശേഷം പത്ത് മിനിറ്റോളം റോഡിൽ കിടന്ന ശേഷം ആംബുലൻസ് എത്തിയാണ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.