കൊയിലാണ്ടിക്കാരുടെ പ്രിയ ഡോക്ടർ സന്ധ്യാ കുറുപ്പിന് സ്ഥലമാറ്റം

news image
Jun 20, 2023, 2:49 pm GMT+0000 payyolionline.in

കൊയിലാണ്ടി : താലൂക്ക് ആശുപത്രി ഡോക്ടർ സന്ധ്യാ കുറുപ്പിന് സ്ഥലം മാറ്റം. ബാലുശ്ശേരി
ആശുപത്രിയിലേക്കാണ് ഡോക്ടർക്ക് പ്രമോഷൻ ലഭിച്ചത്. കൊയിലാണ്ടിയിൽ
കൊറോണ കാലത്ത് നോഡൽ ഓഫീസറായി മികച്ച പ്രവർത്തനം കാഴ്ച്ച വച്ചിരുന്നു.

ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും കലാ -സാംസ്കാരിക രംഗങ്ങളീലും നിറ സാന്നിധ്യമായി മാറാൻ ഡോക്ടർക്ക് കഴിഞ്ഞിട്ടുണ്ട് .ജോലി ചെയ്ത സ്ഥലങ്ങളിൽ  രോഗികളുടെയും കലാ സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തകരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റാൻ ഡോക്ടർക്ക് കഴിഞ്ഞിരുന്നു.
മേപ്പയ്യൂർ, അരിക്കുളം, കാക്കൂർ, കുന്ദമംഗലം, തുടങ്ങിയ സ്ഥലങ്ങളിലും പ്രവർത്തിച്ചിരുന്നു. ആതുര സേവന രംഗത്ത്ഐ ‘എം.എ. ഏർപ്പെടുത്തിയ അപ്രിഷേഷൻ അവാർഡ് 2018-19, 21-22, വർഷങ്ങളിൽ കരസ്ഥമാക്കിയിട്ടുണ്ട്. ഐ.എം.എ.സംസ്ഥാന വനിതാ വിഭാഗം സെക്രട്ടറിയായും, പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ കോഴിക്കോട് ഐ.എം.എ സെക്രട്ടറിയാണ്. അരിക്കുളത്ത് പ്രവർത്തിക്കവെ സമ്പൂർണ്ണ അന്ധതാ നിവാരണത്തിൻ്റെ ഭാഗമായി മികച്ച പ്രവർത്തനമാണ് നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe