കൊയിലാണ്ടി:ആയിര കണക്കിന് കോടി രൂപ കേന്ദ്ര സർക്കാർ കേരള സർക്കാറിന് നൽകിയിട്ടും ‘ പാവപ്പെട്ട മത്സ്യ തൊഴിലാളികൾ എത്തിക്കാതെ കടലിൽ കായം കലക്കിയ പോലെ ആക്കുകയാണെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി രാജൻ പറഞ്ഞു. തീരദേശ മേഖലയിലെ കേന്ദ്ര പദ്ധതികൾ ഉടൻ നടപ്പിലാക്കുക, സംസ്ഥാന സർക്കാറിന്റെ മത്സ്യ തൊഴിലാളി അവഗണ അവസാനിപ്പിക്കുക, തീരദേശ മേഖലയോടുള്ള ഇടത് വലത് മുന്നണികളുടെ അവഗണന അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി ബി ജെ പി ജില്ല പ്രസിഡണ്ട് അഡ്വ വി.കെ സജീവൻ നയിക്കുന്ന തീരദേശ യാത്രയുടെ രണ്ടാം ദിനം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി കോഴിക്കോട് ജില്ല ട്രഷറർ വി.കെ ജയൻ അധ്യക്ഷത വഹിച്ചു. മേഖല വൈസ് പ്രസിഡണ്ട് എം സി ശശീന്ദ്രൻ ,എസ്. ആർ ജയ്കിഷ് , അഡ്വ.കെ.വി. സുധീർ , കെ.പി വിജയ ലക്ഷമി എന്നിവർ സംസാരിച്ചു. വായനാരി വിനോദ്, അഡ്വ വി സത്യൻ , കെ വി സുരേഷ്, അഡ്വ. എ.വി നിധിൻ , വി കെ മുകുന്ദൻ , ഒ മാധവൻ, കെ.കെ വൈശാഖ് എന്നിവർ നേതൃത്വം നൽകി.