കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ 80 കാരിയായ കൊമ്പൻ കണ്ടിചിരുതേയി അമ്മയുടെ കഴുത്തിൽ നിന്നും ഒന്നര പവൻ വരുന്നസ്വർണ്ണാഭരണം കവർന്ന കേസിൽ കൊയിലാണ്ടിയിലെ സ്ഥിരം മോഷ്ടാവായ ആൾ പോലീസ് പിടിയിൽ. ചെറിയമങ്ങാട് പുതിയ പുരയിൽ ശ്രീജിത്ത് ( 48) ആണ് പിടിയിലായത്. മോഷണ കേസ് വർധിച്ചതിനെ തുടർന്ന് സി.ഐ.എം.വി.ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ.അനീഷ്, എം.പി. ശൈലേഷ്, , ബിജു വാണിയംകുളം, വനിതാ പോലീസ് ഉൾപ്പെടെയുള്ള സംഘം നടത്തിയ അന്വേഷണത്തിൽ
കഴിഞ്ഞ ദിവസം കോഴിക്കോട് മാവൂർ റോഡിൽ എസ്.ഐ. എം.പി.ശൈലേഷ് , സി.പി.ഒ.കരീം, ഷൈജു തുടങ്ങിയവരാണ് സാഹസികമായി മോഷ്ടാവിനെ പിടികൂടിയത്.
.
കഴിഞ്ഞ ദിവസം പാലക്കുളങ്ങരയിലും വീടിൻ്റെ വാതിൽ പൊളിച്ച് വീട്ടമ്മയുടെ 3 പവനോളം വരുന്ന സ്വർണ്ണമാല കവർന്നിരുന്നു. കൂടാതെ ആനക്കുളങ്ങരയിലും വീടിൻ്റെ വാതിൽ തകർത്ത് സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്നിരുന്നു. ഈ മോഷണവും നടത്തിയത് ഇയാളാണെന്ന് പോലീസ് സംശയിക്കുന്നു. കൊയിലാണ്ടിയിൽ മോഷണം വ്യാപകമായതോടെ ജനങ്ങളിൽ ആശങ്ക വർധിച്ചതോടെ പോലീസ് ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. സി.സി.ടി.വി. ഫൂട്ടേജ് പരിശോധിച്ച ശേഷം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്. മോഷണം തടയാനായി പഞ്ചായത്ത്ജനകീയ കമ്മിറ്റി വിളിച്ചു ചേർത്ത് നടപടികൾ പോലീസ് ആരംഭിച്ചിരുന്നു.