താമരശ്ശേരിയിൽ കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ കേസിൽ നടപടി; കടയുടമയ്ക്ക് 2 ലക്ഷം രൂപ പിഴയും തടവും

news image
Jul 28, 2023, 11:43 am GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ടില്‍ കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ കേസിൽ കോടതി നടപടി സ്വീകരിച്ചു. സ്ഥാപന ഉടമയ്ക്ക് 2 ലക്ഷം രൂപ പിഴയും തടവുമാണ് താമരശ്ശേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി വിധിച്ചത്. അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന ഡൈ ചേർത്ത ശർക്കര വിറ്റ കേസിലാണ് ശിക്ഷ വിധിച്ചത്.

2020 ജനുവരി 11നാണ് അന്നത്തെ ഫുഡ്‌ സേഫ്റ്റി ഓഫീസർ ആയിരുന്ന ഡോ. സനിന മജീദ് ശർക്കരയുടെ സാമ്പിൾ ശേഖരിച്ചത്. തുടർന്ന് ചുമതലയേറ്റ ഫുഡ്‌ സേഫ്റ്റി ഓഫീസർ ടി. രേഷ്മ പരിശോധനാഫലം ലഭിച്ചതിനുശേഷം ക്രിമിനൽ കേസ് ഫയൽ ചെയ്തു.

അനുവദനീയമല്ലാത്ത രാസവസ്തുക്കൾ ഭക്ഷണത്തിൽ ചേർത്താൽ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ അറിയിച്ചു. ലാബ് റിസൾട്ടുകളിൽ റോഡമിന്റെ സാന്നിധ്യം എൻഫോർസ്മെന്റ് നടപടികളുടെ ഭാഗമായി കുറഞ്ഞ് വരുന്നുണ്ട്. ഇത്തരം വസ്തുക്കൾ വരുന്ന ചാക്കിൽ ലേബൽ ഉണ്ടെന്ന് വ്യാപാരികൾ ഉറപ്പ് വരുത്തണമെന്നും വാങ്ങിയ ബില്ലുകൾ സൂക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe