ചേമഞ്ചേരി: ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ രണ്ടു വർഷം നീളുന്ന കഥകളി പരിശീലന കോഴ്സ് ആരംഭിച്ചു. കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ അംഗീകാരമുള്ള കോഴ്സിൽ കഥകളി വേഷം , ചെണ്ട , കഥകളി സംഗീതം , മദ്ദളം , ചുട്ടിയും കോപ്പു നിർമ്മാണവും എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്.
രണ്ടു വർഷം കൊണ്ട് 1000 മണിക്കൂർ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നതാണ്. ഇവർക്ക് തുടർ പഠന സൗകര്യവും ലഭിക്കുന്നതാണ്. ശനി ,ഞായർ ,തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ വൈകുന്നേരങ്ങളിലാണ് ക്ലാസുകളും പരിശീലനവും നടക്കുന്നത്.
പുതിയ ബാച്ച് ക്ലാസുകളുടെ ഉദ്ഘാടനം കോഴിക്കോട് ആകാശവാണി റിട്ട: അസി: സ്റ്റേഷൻ ഡയരക്ടർ ഡോ.ഒ. വാസവൻ നിർവ്വഹിച്ചു. സന്തോഷ് സദ്ഗമയ , ഡോ.എൻ.വി. സദാനന്ദൻ ,കലാമണ്ഡലം പ്രേംകുമാർ എന്നിവർ സംസാരിച്ചു.